മൂന്ന് വർഷത്തിന് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തി; കടപ്പുറത്തേക്ക് ജനപ്രവാഹം

ചെട്ടികുളത്തെ നരിച്ചാൽ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള പാറക്കെട്ടുകളിലാണ് കല്ലുമ്മക്കായ കണ്ടത്
മൂന്ന് വർഷത്തിന് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തി; കടപ്പുറത്തേക്ക് ജനപ്രവാഹം

കോഴിക്കോട്; വർഷങ്ങൾക്ക് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തിയതോടെ കോഴിക്കോട് എലത്തൂർ ചെട്ടികുളം കടപ്പുറത്തേക്ക് ജനപ്രവാഹമാണ്. കടൽക്കരയോട് ചേർന്നു കിടക്കുന്ന പാറകളിൽ കല്ലുമ്മക്കായ നിറഞ്ഞതോടെയാണ് ഇത് പറിക്കാനായി നാലു ദിവസമായി കടപ്പുറത്ത് ആളുകൂടുന്നത്. 

ചെട്ടികുളത്തെ നരിച്ചാൽ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള പാറക്കെട്ടുകളിലാണ് കല്ലുമ്മക്കായ കണ്ടത്. 3 വർഷത്തിനു ശേഷമാണ് ഇവിടെ കല്ലുമ്മക്കായ കാണുന്നത്. പാറകളിൽ നിന്നു കല്ലുമ്മക്കായ പറിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേരാണ് എത്തുന്നത്.

വേലിയിറക്കസമയത്ത് രാവിലെ ആറു മണിക്കും വൈകിട്ട് ആറരയ്ക്കുമായാണ് ആളുകളെത്താറുള്ളത്. നിലവിൽ കടലിൽ മുങ്ങി കല്ലുമ്മക്കായ പറിക്കുന്ന നാനൂറോളം തൊഴിലാളികൾ ഈ മേഖലയിലുണ്ട്. എല്ലാവർഷവും വൃശ്ചികത്തണുപ്പു  കാലത്താണ് കല്ലുമ്മക്കായ ചാകര പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഓഖിക്കുശേഷം ഇതു കാണാതാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com