വോട്ടിനായി മദ്യം നല്‍കി; യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍

വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍
വോട്ടിനായി മദ്യം നല്‍കി; യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍

തൊടുപുഴ: വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ഥി അറസ്റ്റില്‍. യുഡിഎഫ് സ്ഥാനാര്‍ഥി എസ് സി രാജയാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത്. 

തദ്ദേശതെരഞ്ഞടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തതത് 61.1 ശതമാനം പേര്‍. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 

അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com