ഞാന്‍ പ്രവാചകനോ ജ്യോത്സ്യനോ അല്ല, പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എടുത്തിട്ടില്ല
ഞാന്‍ പ്രവാചകനോ ജ്യോത്സ്യനോ അല്ല, പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം : വെള്ളാപ്പള്ളി

ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രതീതിയുണര്‍ത്തുന്ന പ്രചാരണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ കാഴ്ച വെച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും ആവേശകരമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്ടിട്ടില്ല. അതിന്റെ ആവേശമാണ് പോളിങ്ങിലും കാണുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് പറയാന്‍ ഞാന്‍ പ്രവാചകനോ, ജ്യോത്സ്യനോ അല്ല. അതിന്റെ റിസള്‍ട്ട് പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം. എസ്എന്‍ഡിപി യോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എടുത്തിട്ടില്ല. അത്തരത്തില്‍ ആരെയും അറിയിച്ചിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് താന്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. 

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനാകില്ല. ഇതൊരു ത്രിതല പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പല്ലേ. അത് പ്രാദേശിക വികാരങ്ങളുടെ അടിസ്ഥാനത്തിലാകും. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ ബന്ധവും സ്വാധീനവും പ്രതിഫലിക്കും. ശക്തമായ ത്രികോണ മല്‍സരമാണ് കേരളത്തില്‍ നടന്നത്. ബിഡിജെഎസിന്റെ സാധ്യതയെക്കുറിച്ച് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ബിഡിജെഎസ് ഉള്‍പ്പെടുന്ന മുന്നണി കരുത്താര്‍ജ്ജിച്ചിട്ടുണ്ട് എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ഈ നാട്ടുകാരനല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. പെര്‍ഫോമന്‍സ് മെച്ചപ്പെട്ടോ എന്നെല്ലാം അവരോട് ചോദിക്കുക. സംസ്ഥാന സര്‍ക്കാരിനെതിരായ വിവാദങ്ങല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ ന്നെ ചോദ്യത്തിന് അതിനേപ്പറ്റി തനിക്കൊന്നും പറയാന്‍ പറ്റില്ല. അതെല്ലാം രാഷ്ട്രീയ ചിന്തകര്‍ക്ക് വിട്ടുകൊടുക്കാനും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

എന്തായാലും ഇത്തവണ പ്രവചിക്കാനില്ല. പ്രവചിച്ചത് ശരിയായപ്പോള്‍ മാധ്യമങ്ങള്‍ എനിക്ക് ശരിയായ മാര്‍ക്ക് നല്‍കിയില്ല. ഇത്തിരി മോശമായെന്ന് കണ്ടപ്പോള്‍ എവിടെയെല്ലാം ഇട്ടു കുത്താനൊക്കുമോ അവിടെയെല്ലാം കുത്തിക്കൊണ്ടിരിക്കുകയാണ് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com