വൈക്കത്തഷ്ടമി ഇന്ന്; ദർശനം ഉച്ച വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2020 07:57 AM  |  

Last Updated: 08th December 2020 07:57 AM  |   A+A-   |  

 

കോട്ടയം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. അഷ്ടമി ദർശനം ഇന്ന് ഉച്ചവരെയാണ്. വൈക്കത്തപ്പനെ തൊഴുത് അനു​ഗ്രഹം വാങ്ങാൻ ഭക്തരെത്തും. 

ഇന്ന് രാത്രി ഒൻപതിന് അഷ്ടമി വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങും. ഉദയനാപുരത്തപ്പൻ, മൂത്തേടത്തുകാവ് ഭ​ഗവതി, കൂട്ടുമ്മേൽ ഭ​ഗവതി എന്നീ ദേശ എഴുന്നള്ളിപ്പുകൾ വൈക്കം ക്ഷേത്രത്തിലെത്തും. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്ച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ദർശനത്തിന് ദേവസ്വം ബോർഡും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.