സി എം രവീന്ദ്രന്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ഇ ഡി ; നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് അന്വേഷണസംഘം

സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്
സി എം രവീന്ദ്രന്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ഇ ഡി ; നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് അന്വേഷണസംഘം

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഔദ്യോഗികമായി ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ല. രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി എന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമേ അറിഞ്ഞിട്ടുള്ളൂ. ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ പ്രതികരിക്കേണ്ടെന്നാണ് ഇഡിയുടെ തീരുമാനം. 

അതേസമയം സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. മുമ്പ് രണ്ടു തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴും കോവിഡ് രോഗകാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല. ഇതേത്തടുര്‍ന്നാണ് മൂന്നാം തവണ ഈ മാസം പത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 

രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചും ഇ ഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.  കോവിഡാനന്തര അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രന്‍ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്. രവീന്ദ്രന്റെ ആശുപത്രി വാസത്തില്‍ ദുരുഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com