പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ് സീതാരാമന്‍ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2020 05:15 PM  |  

Last Updated: 09th December 2020 05:15 PM  |   A+A-   |  

s_sitaraman

എസ് സീതാരാമന്‍

 

കൊച്ചി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ എസ് സീതാരാമന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുട‌‌‌‌ർന്ന് ആലുവയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയായിരുന്നു അന്ത്യം.

കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയിലേയും മുന്‍ അധ്യാപകനായിരുന്നു സീതാരാമന്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്‍റായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം പെരിയാർ പുഴയുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചു. പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വര്‍ഷത്തോളം സെക്രട്ടറിയുമായിരുന്നു. 

നൂറുകണക്കിന് വൃക്ഷങ്ങൾ കൊണ്ട് ആലുവ ശിവരാത്രി മണപ്പുറത്ത് കുട്ടിവനം വെച്ച് പിടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. പരിസ്‌ഥിതി പ്രവർത്തനത്തിനുള്ള ഒരു ലക്ഷം രൂപയുടെ ഡൗൺ ടു എർത്ത് - ജോസഫ് സി ജോൺ അവാർഡ് ലഭിച്ചപ്പോഴും സമ്മാനത്തുക അദ്ദേഹം വാഗ്ദാനം ചെയ്തതു പരിസ്‌ഥിതി പ്രവർത്തനത്തിനാണ്.