ലോകത്തിലെ കരുത്തുറ്റ വനിതകള്‍; മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2020 07:07 AM  |  

Last Updated: 09th December 2020 07:07 AM  |   A+A-   |  

SHAILAJA


തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലജയും ഉൾപ്പെട്ടത്. 

കമലാ ഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡെൺ, സ്‌റ്റേസി അംബ്രോസ് എന്നിവർക്കൊപ്പമാണ് കേരളത്തിന്റെ ആരോ​ഗ്യ മന്ത്രിയേയും വായനക്കാർ തെരഞ്ഞെടുത്തത്. വർഷത്തിലെ എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. ശൈലജ ടീച്ചറടക്കം 11 സ്ത്രീകൾക്കൊപ്പം പന്ത്രണ്ടാമതായി ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ബയോൻടെക് ചീഫ് മെഡിക്കൽ ഓഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്‌സ്കയ, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, അന്തരിച്ച അമേരിക്കൻ സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.