രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 5 ജില്ലകള്‍ പോളിങ് ബൂത്തില്‍

എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് സമയം.

ആകെ വോട്ടർമാർ 98,57,208. 28,142 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂർ കോർപറേഷനിലെയും ഓരോ വാർഡുകളിൽ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. സ്ഥാനാർഥികളുടെ മരണത്തെ തുടർന്നാണ് ഇത്. 473 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 

എറണാകുളം, കോട്ടയം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നക എന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവർക്കു പിപിഇ കിറ്റ് ധരിച്ച് ഇന്നു വൈകിട്ട് 6 മണിക്കുള്ളിൽ ബൂത്തിലെത്തി വോട്ട് ചെയ്യാം. കേരള കോൺഗ്രസിന് നിർണായകമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. പി ജെ ജോസഫ്– ജോസ് കെ മാണി വിഭാഗങ്ങളുടെ പിളർപ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ഇരു കൂട്ടർക്കും ജനവിധി നിർണായകമാവുന്നു. ഭരണം പിടിക്കാൻ കൊച്ചി, തൃശൂർ കോർപറേഷനിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com