'നാണം വേണം നാണം'; ജോയ് മാത്യുവിന്റെ കുറിപ്പ്

പാലം വിഴുങ്ങികള്‍ക്ക്  സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?
'നാണം വേണം നാണം'; ജോയ് മാത്യുവിന്റെ കുറിപ്പ്

കൊച്ചി: രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ കൊറോണ കാലത്ത് വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചാനല്‍ ചര്‍ച്ചയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍  കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും  വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -
നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !. മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണമെന്ന് ജോയ് മാത്യും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ 
വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം !
മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ.
അതിനേക്കാള്‍ വമ്പന്‍മാര്‍ 
മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു.
പാലം വിഴുങ്ങികള്‍ക്ക് 
സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?
അതിനാല്‍ അത് വിട് .
ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ 
ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍  
കൂടും കുടുംബവും വിട്ട് 
വിശന്നും തളര്‍ന്നും 
ജലപീരങ്കികളും  വെടിയുണ്ടകള്‍ക്കും മുന്നില്‍ 
ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -
നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണം .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com