കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. ശരാശരി 76 ശതമാനം പിന്നിട്ടു. ആദ്യ ഘട്ടത്തെ പിന്തള്ളിയാണ് രണ്ടാം ഘട്ടത്തിലെ പോളിങ്. എട്ടിന് നടന്ന ഒന്നാംഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിങ്. വയനാട് ജില്ലയിലാണ് കൂടുതൽ പോളിങ്.
വയനാട്ടിൽ 79 ശതമാനമാണ് പോളിങ്. കോട്ടയം 77.1, എറണാകുളം 78, തൃശൂർ 75.7, പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ്
വീഡിയോ: (ടിപി സൂരജ്)
ഇന്ന് അഞ്ച് ജില്ലകളിലെ 98,57,208 വോട്ടർമാരാണ് വിധിയെഴുതിയത്. രാവിലെമുതൽ പോളിങ് ബൂത്തിനുമുമ്പിൽ നീണ്ട നിരയാണ് ഉണ്ടായത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡേഴ്സും 265 പ്രവാസി ഭാരതീയരുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. ഇതിൽ 57,895 പേർ കന്നി വോട്ടർമാരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ