സ്വപ്നയുടെ മൊഴികളിൽ നാല് മന്ത്രിമാർക്ക് കുരുക്ക്; ചിലർക്ക് സാമ്പത്തിക ഇടപാടുകളും

ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമർശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്
സ്വപ്‌ന സുരേഷ്- പിഎസ് സരിത്ത്‌
സ്വപ്‌ന സുരേഷ്- പിഎസ് സരിത്ത്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ നാല് മന്ത്രിമാർക്ക് കുരുക്ക്. ഇവരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിന് നൽകിയ മൊഴികളിലുണ്ട്. 

ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമർശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തി. ഇന്നു മടങ്ങിയെത്തും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്പെഷൽ ഡയറക്ടർ പ്രശാന്ത്കുമാർ ഡൽഹിയിൽനിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങി.

സ്വപ്നയുടെ ഫോണിൽ നിന്നു സിഡാകിന്റെ സഹായത്തോടെ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്ന് സുപ്രധാനവിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നത്. സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സമർപ്പിച്ച രഹസ്യരേഖയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചിരുന്നു. 

മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തിൽ സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽനിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com