കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നല്‍കും, ആരില്‍ നിന്നും കാശ് ഈടാക്കില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിൽ നിന്ന് എത്ര വാക്‌സിന്‍ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ ചിത്രം

കണ്ണൂർ: കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ നിന്നും  കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കേന്ദ്രത്തിൽ നിന്ന് എത്ര വാക്‌സിന്‍ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. "എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല", അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരേ സമയം ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ നാൽപത് ശതമാനത്തോളം കുറവുണ്ടായെന്നും ഇപ്പോൾ 60000 ൽ താഴെയാണ് എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മരണ സംഖ്യ വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴെ വന്നു. 

പോസ്റ്റ് കോവിഡ് അവസ്ഥയെ കുറിച്ചും ജാഗ്രത ഉണ്ടാകണമെന്നും രോഗ ബാധക്ക് ശേഷം മൂന്നാഴ്ച പിന്നിട്ടിട്ടും അനാരോഗ്യം ഉണ്ടെങ്കിൽ അത് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com