കോവിഡ് മുക്തി നേടിയവർ ആറ് ലക്ഷം കടന്നു, ഇനി ചികിത്സയിലുള്ളത് 60,029 പേർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2020 05:48 PM  |  

Last Updated: 12th December 2020 05:48 PM  |   A+A-   |  

covid124

കോവിഡ് പരിശോധന/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 5268 പേര്‍ കൂടി കോവിഡിൽ നിന്ന് മുക്തി നേടിയതോടെ സംസ്ഥാനത്ത് രോ​ഗം ഭേദമായവരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,01,861 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

ഇന്ന് കൂടുതൽ രോ​ഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 529 പേർക്കാണ് ജില്ലയിൽ ഇന്ന് നെ​ഗറ്റീവായത്. കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.