മണ്ണ് നീക്കുന്നതിനിടെ ടിപ്പർ ലോറിക്കു മുകളിലേക്ക് പാറ അടർന്നു വീണു; ഡ്രൈവർ മരിച്ചു

മണ്ണ് നീക്കം ചെയ്യുന്നതിനിടെ കൂറ്റൻപാറ സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയുടെ മുകളിലേക്കു അടർന്നു വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്; ക്വാറിയിലെ മണ്ണ് നീക്കുന്നതിനിടെ ടിപ്പർ ലോറിക്കു മുകളിലേക്ക് പാറ അടർന്നു വീണു ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സിൽവസ്റ്റർ (56) ആണ് മരിച്ചത്. വയനാട് മേപ്പാടിയിലെ റിപ്പൺ കടച്ചിക്കുന്നിൽ ക്വാറിയിൽ ഇന്നലെയാണ് അപകടമുണ്ടായത്. 

ക്വാറിയിലെ പാറക്കൂട്ടങ്ങൾക്കു മുകളിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ കൂറ്റൻപാറ സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയുടെ മുകളിലേക്കു അടർന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നോടെയാണു അപകടം. 

സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ്  നാട്ടുകാരുടെയും മേപ്പാടി പൊലീസിന്റെയും സഹായത്തോടെ  മണിക്കൂറുകളോളം പരിശ്രമിച്ച്  മൃതദേഹം പുറത്തെടുത്തു.    കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന സിൽവസ്റ്റർ വിരമിച്ച ശേഷം 4 മാസം മുൻപാണു ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലിക്കെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com