കണ്ണൂരില്‍ 1671 ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ; കള്ളവോട്ട് തടയാന്‍ 1500 വീഡിയോ ക്യാമറകള്‍ ; പ്രശ്‌നക്കാരെ കരുതല്‍ തടങ്കലിലാക്കുമെന്ന്  എസ്പി

മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും
യതീഷ് ചന്ദ്ര / ഫെയ്‌സ്ബുക്ക് ഫോട്ടോ
യതീഷ് ചന്ദ്ര / ഫെയ്‌സ്ബുക്ക് ഫോട്ടോ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് തടയാന്‍ 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം. സമാധാനപരമായ പോളിങിന് തടസ്സം നില്‍ക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്പി അറിയിച്ചു. 

ജില്ലയിലെ 1671 പ്രശ്‌നബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് യതീഷ് ചന്ദ്ര  പറഞ്ഞു. മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ വോട്ടെടുപ്പ് ദിവസത്തെ സുരക്ഷയ്ക്കായി എട്ടായിരം പൊലീസുകാരെ വിന്യസിച്ചതായും എസ്പി പറഞ്ഞു. 

വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന 10 ജില്ലകളേക്കാള്‍ കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ മൂന്നാംഘട്ടത്തിലാണ്. 10,842 പോളിങ് ബൂത്തുകളില്‍, 1,105 എണ്ണം പ്രശ്‌നബാധിതമാണ്. ഇവിടെ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com