കുറ്റിച്ചിറയിലെ ലീഗ്-സിപിഎം സംഘര്‍ഷം : 200 പേര്‍ക്കെതിരെ കേസ്

ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനെ ചൊല്ലിയാണ് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്
കുറ്റിച്ചിറയിലെ ലീഗ്-സിപിഎം സംഘര്‍ഷം/ ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
കുറ്റിച്ചിറയിലെ ലീഗ്-സിപിഎം സംഘര്‍ഷം/ ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

കോഴിക്കോട് : കോഴിക്കോട് കുറ്റിച്ചിറയില്‍ കഴിഞ്ഞദിവസം കലാശക്കൊട്ടിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ടൗണ്‍ പൊലീസ് നടപടി എടുത്തത്. 

ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനെ ചൊല്ലിയാണ് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വളരെ വേഗത്തില്‍ തന്നെ നടപടി എടുക്കണമെന്ന് കളക്ടര്‍ ടൗണ്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. 

കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. പിന്നീട് കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com