അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണായകം; കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാല്‍ ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ വെല്ലുവിളിയാകും
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പ്. അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണായകമെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ മരണ നിരക്ക് ഉയരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാല്‍ ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ വെല്ലുവിളിയാകും. കോവിഡ് വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ട്. രോഗം കൂടുകയെന്നാല്‍ മരണനിരക്കും കൂടുകയെന്നാണ്. എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കാന്‍ തയാറാവണം. അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുത്. പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com