കാലു വേദനയ്ക്ക്  തിരുമ്മുചികിത്സയ്ക്കെത്തി ;  പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ

നാലുമാസം മുൻപു വീടിനു സമീപം വീണ മഹേഷിന് കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞാണ് വൈദ്യന്റെ അടുത്തെത്തിച്ചത്
മരിച്ച മഹേഷ്‌
മരിച്ച മഹേഷ്‌

തൊടുപുഴ : തിരുമ്മുചികിത്സയ്ക്ക് എത്തിയ ആദിവാസി ബാലൻ വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ.  അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണ് മരിച്ചത്. കുടയത്തൂരിൽ വാടകവീട്ടിൽ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിലാണ് മഹേഷ് മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. 

പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. നാലുമാസം മുൻപു വീടിനു സമീപം വീണ മഹേഷിന് കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞാണ് വൈദ്യന്റെ അടുത്തെത്തിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ മഹേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

ചികിത്സകൾക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. എക്സ് റേ എടുക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും കൂട്ടാക്കാതെ  അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി എത്തുകയായിരുന്നു,  പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com