കാസര്‍കോട് ഇന്ന് 20പേര്‍ക്ക് മാത്രം കോവിഡ്; ഏറ്റവും കൂടുതല്‍ കോട്ടയത്ത്; ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കോട്ടയം ജില്ലയില്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കോട്ടയം ജില്ലയില്‍. 758 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. 20പേര്‍ക്ക് മാത്രമാണ് കാസര്‍കോട് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 5218 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, തൃശൂര്‍ 689, എറണാകുളം 442, തിരുവനന്തപുരം 306, കൊല്ലം 413, പത്തനംതിട്ട 304, മലപ്പുറം 355, പാലക്കാട് 162, ആലപ്പുഴ 310, വയനാട് 273, കോഴിക്കോട് 257, കണ്ണൂര്‍ 114, ഇടുക്കി 100, കാസര്‍കോട് 20 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 290, കൊല്ലം 863, പത്തനംതിട്ട 188, ആലപ്പുഴ 233, കോട്ടയം 440, ഇടുക്കി 72, എറണാകുളം 416, തൃശൂര്‍ 706, പാലക്കാട് 338, മലപ്പുറം 714, കോഴിക്കോട് 487, വയനാട് 162, കണ്ണൂര്‍ 115, കാസര്‍കോട് 42 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,16,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com