വഞ്ചിനാട് സര്‍വീസ് തുടങ്ങി ; ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഇന്നുമുതല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th December 2020 10:53 AM  |  

Last Updated: 15th December 2020 10:53 AM  |   A+A-   |  

train kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്കുള്ള ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. 06342 തിരുവനന്തപുരം-ഗുരുവായൂര്‍ ട്രെയിന്‍ ചൊവ്വാഴ്ച മുതലും മടക്ക ട്രെയിന്‍ ബുധനാഴ്ച മുതലും സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. 

തിരുവനന്തപുരം- മംഗളൂരു ട്രെയിന്‍ ബുധനാഴ്ച മുതല്‍ കണ്ണൂര്‍ എക്‌സ്പ്രസിന്റെ സമയമായ രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. 19 നാണ് മടക്ക ട്രെയിന്‍. 

തിരുവനന്തപുരം- മധുര ട്രെയിന്‍ 23 മുതലും, മടക്ക ട്രെയിന്‍ 24 മുതലും സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ ട്രെയിന്‍ വഞ്ചിനാടിന്റെ സമയത്ത് ഇന്നലെ മുതല്‍ സര്‍വീസ് തുടങ്ങി.

എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ ട്രെയിനും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.