തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യക്തമായ എല്‍ഡിഎഫ് മുന്നേറ്റം, നാലു കോര്‍പ്പറേഷനുകളില്‍ ഇടത്, കൊച്ചിയിലും തൃശൂരിലും യുഡിഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2020 09:05 AM  |  

Last Updated: 16th December 2020 09:05 AM  |   A+A-   |  

Kerala election 2020

 

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിഎഫ് മുന്നില്‍. കൊച്ചിയില്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈയോടെ മുന്നേറുകയാണ്. തൃശൂരിലും യുഡിഎഫ് ആണ് മുന്നില്‍.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആയെുള്ള നൂറില്‍ 20 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ ഏഴു സീറ്റിലും യുഡിഎഫ് നാലിടത്തും ലീഡ് ചെയ്യുന്നു.

ലീഡ് നില മാറിമറിയുന്ന കൊല്ലത്ത് ആറിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും മുന്നിലാണ്. 

കൊച്ചിയില്‍ 13 വാര്‍ഡില്‍ യുഡിഎഫും എട്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. എന്‍ഡിഎ നാലിടത്ത് മുന്നിലുണ്ട്. യുഡിഎഫ് മുന്നേറ്റത്തിനിടയിലും മുന്നണിക്കു ഞെട്ടലായി മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയോട് ഒരു വോട്ടിനാണ് വേണുഗോപാല്‍ തോറ്റത്. 

തൃശൂരില്‍ മൂന്നു സീറ്റില്‍ യിഡിഎഫും ഒന്നില്‍ എല്‍ഡിഎഫും മുന്ിലാണ്. ഒരു സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.

കോഴിക്കോട് എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 21 ഇടത്താണ് ഇടതു ലീഡ്. മൂന്നിലടത്ത് യുഡിഎഫും എട്ടു സീറ്റില്‍ എന്‍ഡിഎയും മുന്നിലുണ്ട്.

കണ്ണൂരില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒന്നില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.