രണ്ടില്‍ ഭരണത്തുടര്‍ച്ച; രണ്ടിടത്ത് മുന്നില്‍; കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് പടയോട്ടം

വോട്ടെണ്ണല്‍ പുരോഗമിക്കവെ ആധിപത്യമുറപ്പിച്ച് എല്‍ഡിഎഫ്
കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനത്തില്‍/ മനു മാവേലില്‍
കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനത്തില്‍/ മനു മാവേലില്‍

2.50: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് വിജയിച്ചു; തിരുവനന്തപുരം കോര്‍പ്പറേഷനിലെ കവടിയാര്‍ ഡിവിഷനില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തും.
 

2.38: വോട്ടെണ്ണല്‍ പുരോഗമിക്കവെ കോര്‍പ്പറേഷനുകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കി എല്‍ഡിഎഫ്. അഞ്ച് കോര്‍പ്പറേഷനുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയുമായി കനത്ത പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ്, അധികാരമുറപ്പിച്ചു. ബിജെപി 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 10 സീറ്റുകളിലൊതുങ്ങി. 

കൊല്ലം കോര്‍പ്പറേഷനില്‍ 39 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 9, എന്‍ഡിഎ 6. ലീഡ് നില മാറി മറിഞ്ഞുവന്ന കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 31 സീറ്റുകളിലും എന്‍ഡിഎ അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. 

തൃശൂരില്‍ ബലാബലമാണ്. എല്‍ഡിഎഫ് 24, യുഡിഎഫ് 23. എന്‍ഡിഎ ആറ്. കോഴിക്കോട് 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് ബരണമുറപ്പിച്ചു. യുഡിഎഫ് 14 സീറ്റിലും എന്‍ഡിഎ ഏഴ് സീറ്റിലും. 

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മാത്രമാണ് യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്. 34 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. എല്‍ഡിഎഫ് 19, എന്‍ഡിഎ 1. 
 

2.20: കാല്‍നൂറ്റാണ്ടിന് ശേഷം കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു.
 

2.14: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 55 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 33, യുഡിഎഫ് 10.
 

2.12: കൊച്ചി കോര്‍പ്പറേഷനില്‍ ലീഡ് നില മാറിമറിയുന്നു. എല്‍ഡിഎഫ് 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 31ലും എന്‍ഡിഎ അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു.
 

1.34: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തോറ്റു. 

1.33: ആറ് സീറ്റ് നേടിയ 'വി ഫോര്‍ പട്ടാമ്പി' എല്‍ഡിഎഫിനെ പിന്തുണയ്ക്കും.
 

'ഇല്ല തോല്‍ക്കില്ല കേരളം' -മന്ത്രി ഇ പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍.
 

11.32: പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഷോണ്‍ ജോര്‍ജ് ജയിച്ചു.

1.31: പാലക്കാട് നഗരസഭയിലും പന്തളം നഗരസഭയിലും എന്‍ഡിഎയ്ക്ക് വിജയം

1.30: പത്തനംതിട്ടയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളുലും ഇടതുപക്ഷത്തിന് വിജയം

1.29: ഏറാമലയിലും ആര്‍എംപി-യുഡിഎഫ് സഖ്യത്തിന് വിജയം.

1.28: കൊച്ചി കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 31 സീറ്റില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 29.

1.00: വോട്ടെണ്ണല്‍ പുരോഗമിക്കവെ ആധിപത്യമുറപ്പിച്ച് എല്‍ഡിഎഫ്. 503 പഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നു. 375ഇടത്ത് യുഡിഎഫും 25ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. 

ബ്ലോക്ക് പഞ്ചായത്തില്‍ 109,42 എന്നിങ്ങനെയാണ് യഥാക്രമം എല്‍ഡിഎഫ് യുഡിഎഫ് നില. 

ജില്ലാ പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പം നിന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം,തൃശൂര്‍,പാലക്കാട്,കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ല പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടി. വയനാട്, മലപ്പുറം, എരണാകുളം,ഇടുക്കി എന്നീ ജില്ലകള്‍ യുഡിഎഫിനൊപ്പം നിന്നു. 

കോര്‍പ്പറേഷനില്‍ ആറില്‍ നാലിടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 50 സീറ്റില്‍ ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷം കടന്നു. 30 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 9എണ്ണത്തില്‍ യുഡിഎഫ്. 

കൊല്ലത്ത് അധികാരമുറപ്പിച്ച എല്‍ഡിഎഫ്, 38 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 9, എന്‍ഡിഎ 7. 

കൊച്ചിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ബലാബലമാണ്. 31 സീറ്റില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 29. എന്‍ഡിഎ 5. 

തൃശൂരിലും കനതത്ത മത്സരമാണ്. എല്‍ഡിഎഫ് 24,യുഡിഎഫ് 23, എന്‍ഡിഎ 6. 

കോഴിക്കോട് 47സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് അധികാരമുറപ്പിച്ചു. യുഡിഎഫ് 15, എന്‍ഡിഎ 7. 

കണ്ണൂരില്‍ യുഡിഎഫ് 29 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 14. എന്‍ഡിഎ ഒന്ന്. 
 

12.25: ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. 'നന്ദി നന്ദി ഒരായിരം നന്ദി ഈയവസരത്തില്‍ പരിഹസിക്കാനില്ല കുത്തുവാക്കുപറയാനില്ല പിന്തുണയും സ്‌നേഹവും നല്കി. ഇടതുപക്ഷമുന്നണിയേയും കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും വിജിയിപ്പിച്ച ഏവര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു'-ജോസ് കെ മാണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

12.13: വോട്ടെടുപ്പ് അഞ്ചാംമണിക്കൂറിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി എല്‍ഡിഎഫ് മുന്നേറുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 484 ഇടത്ത് എല്‍ഡിഎഫ് ലീഡ്. 383ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 21 പഞ്ചായത്തുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 

ബ്ലോക്ക് പഞ്ചായത്തില്‍ 101ഇടത്ത് എല്‍ഡിഎഫ്. 51ഇടത്ത് യുഡിഎഫ്. ബിജെപി തകര്‍ന്നടിഞ്ഞു. ഒരിടത്തും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 

ജില്ലാ പഞ്ചായത്തില്‍ 10ലും എല്‍ഡിഎഫ് ആധിപത്യമുറപ്പിച്ചു. നാലിടത്ത് യുഡിഎഫ്. ബിജെപി അക്കൗണ്ട് തുറന്നില്ല. മുന്‍സിപ്പാലിറ്റിയില്‍ 41ഇടത്ത് എല്‍ഡിഎഫ്. 39ഇടത്ത് യുഡിഎഫ്. രണ്ടിടത്ത് ബിജെപി. 

കോര്‍പ്പറേഷനില്‍ മൂന്നെണ്ണം വീതം നേടി ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 40 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 27 സീറ്റുകളില്‍ എന്‍ഡിഎ. യുഡിഎഫ് മൂന്നിടത്ത് മാത്രം. 

കൊല്ലം കോര്‍പ്പറേഷനില്‍ 38 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 9സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ഏഴിടത്ത് എന്‍ഡിഎ. 

കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടാണ്. 32 സീറ്റുകളില്‍ യുഡിഎഫും 30 സീറ്റുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. നാലിടത്ത് എന്‍ഡിഎ. 

തൃശൂരില്‍ 22 സീറ്റുകള്‍ വീതം ലീഡ് നേടി ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് 46 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 15 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ഏഴിടത്ത് ബിജെപി. കണ്ണൂരില്‍ 26ഇടത്ത് യുഡിഎഫ്. 12ഇടത്ത് എല്‍ഡിഎഫ്. ഒരിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.
 

11.54: കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പിച്ചു.
 

11.53: മാവേലിക്കര മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് മുന്നണികള്‍ക്കും ഒന്‍പത് സീറ്റ് വീതം.
 

11.51: കട്ടപ്പനയില്‍ യുഡിഎഫ് മുന്നേറ്റം. കേരള കോണ്‍ഗ്രസ് എം മത്സരിച്ച പതിനേഴില്‍ മൂന്നിടത്ത് മാത്രം ജയം.
 

11.50: ട്വിന്റി ട്വന്റിക്ക് വന്‍ മുന്നേറ്റം. നാല് പഞ്ചായത്തുകളില്‍ മുന്നേറ്റം. കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്ടിലും ഭരണത്തിലേക്ക്.
 

11.44: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു.
 

11.43:  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു. ഒഞ്ചിയത്ത് ആര്‍എംപി-യുഡിഎഫ് സഖ്യം വിജയിച്ചു.പന്തളം നഗസസഭ എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു.
 

11.11: വോട്ടെണ്ണല്‍ മൂന്നാം മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടതുപക്ഷത്തിന് മേല്‍ക്കൈ. 941 ഗ്രാമപഞ്ചായത്തുകളില്‍ 442 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 354ഇടത്ത് യുഡിഎഫും 32ഇടത്ത് എന്‍ഡിഎയും. ബ്ലോക്ക് പഞ്ചായത്തില്‍ 98 ഇടങ്ങളില്‍എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 53 ഇടങ്ങളില്‍ യുഡിഎഫ്. എന്‍ഡിഎ ഒന്ന്. 

പത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും. മുന്‍സിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് ആശ്വാസം. 39 ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 37ഇടങ്ങളില്‍ എല്‍ഡിഎഫ്. മൂന്നെണ്ണത്തില്‍ ബിജെപി. 

നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎപ് 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബഎന്‍ഡിഎ 15. യുഡിഎഫ് 6. കൊല്ലത്ത് എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എട്ടു സീറ്റുകളില്‍ യുഡിഎഫ്, ആറിടത്ത് എന്‍ഡിഎ. 

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് 31 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. 29 സീറ്റുകളില്‍ എല്‍ഡിഎഫ്. അഞ്ചിടത്ത് എന്‍ഡിഎ. 

തൃശൂരില്‍ 16 ഇടത്ത് എല്‍ഡിഎഫ്. 13ഇടത്ത് യുഡിഎഫ്. അഞ്ചിടത്ത് ബിജെപി. കോഴിക്കോട് 35ഇടത്ത് എല്‍ഡിഎഫ്. 13ഇടത്ത് യുഡിഎഫ്. മൂന്നിടചത്ത് എന്‍ഡിഎ. കണ്ണൂരില്‍ പതിനാലിടത്ത് യുഡിഎഫ്. പത്തിടത്ത് എല്‍ഡിഎഫ്. എന്‍ഡിഎയ്ക്ക് ഒരു സീറ്റ്. 
 

10.53: കോഴിക്കോട് മുക്കത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 15 സീറ്റ് വീതം. എന്‍ഡിഎ 2, ഒരു ലീഗ് വിമതനും ജയിച്ചു.
 

10.52: കായംകുളം നഗരസഭാധ്യക്ഷന്‍ എന്‍ ശിവദാസന്‍ തോറ്റു.
 

10. 51: കൊല്ലം കോര്‍പ്പറേഷനില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. 31 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് വളരെ പിന്നില്‍. എട്ടു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആറ് സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.
 

10.47: തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പുഷ്പലത തോറ്റു. കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍ തോറ്റു.
 

10.43: പാലായില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വന്‍ നേട്ടം. പാലാ നഗരസഭ ഇടതുപക്ഷത്തിന്. 
 

10.40: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്. നാല് സീറ്റില്‍ മാത്രം ലീഡ്. എല്‍ഡിഎഫ് 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. 13 ഇടത്ത് എന്‍ഡിഎ.
 

10.35: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷി.

10.34: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് തോല്‍വി. യുഡിഎഫിന്റെ എ കെ സുരേഷിനോടാണ് തോറ്റത്. 


10.30: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു.
 

10.28: വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം.
 

10.20: തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് 29 ഗ്രാമപഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 20. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് പത്തിടത്തും യുഡിഎഫ് ഒരിടത്തും. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്. നാല് മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ്. എന്‍ഡിഎ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നു.
 

10.03: വോട്ടെണ്ണല്‍ രണ്ടാം മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 312 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 296ഇടത്ത് യുഡിഎഫും 23 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. 54ഇടത്ത് മറ്റുള്ളവര്‍. 

ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. 81 ഇടത്ത് ഇടത് മുന്നണി ലീഡ് ചെയ്യുന്നു. 58 ഇടങ്ങളില്‍ യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയുമ ലീഡ് ചെയ്യുന്നു.

മുന്‍സിപ്പാലിറ്റികളില്‍ 40ഇടത്ത് എല്‍ഡിഎഫ്. 35 ഇടത്ത് യുഡിഎഫ്. നാലിടത്ത് എന്‍ഡിഎ. 

തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍/വിന്‍സന്റ് പുളിക്കല്‍
 

കോര്‍പ്പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് രണ്ടിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തുപുരം കോര്‍പ്പറേഷനില്‍ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍. എല്‍ഡിഎഫ് 21ലും എന്‍ഡിഎ 14ലും ലീഡ് ചെയ്യുന്നു. യുഡിഎഫ് മൂന്നിടത്ത്. കൊല്ലത്ത് എല്‍ഡിഎഫ് 19ലും യുഡിഎഫ് ഏഴിടത്തും എന്‍ഡിഎ അഞ്ചിടത്തും. 

കൊച്ചിയില്‍ യുഡിഎഫ് 28ടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 17, എന്‍ഡിഎ 6. തൃശൂരില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. എട്ട് സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. 

കോഴിക്കോട് മുപ്പതിടത്ത് ഇടത് മുന്നണി ലീഡ് ചെയ്യുന്നു. ആറ് വീതം സീറ്റുകളില്‍ യുഡിഎഫും എന്‍ഡിഎയും. കണ്ണൂരില്‍ യുഡിഎഫ് ആറ് സീറ്റിന് മുന്നിട്ട് നില്‍ക്കുന്നു. നാലിടത്ത് എല്‍ഡിഎഫ്. പള്ളിക്കുന്ന് ഡിവിഷനില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എന്‍ഡിഎ പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ഷൈജു തോറ്റു.
 

9.52:അങ്കമാലി നഗരസഭ അധ്യക്ഷ ഗ്രേസി തോറ്റു.
 

9.40: കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ വിജയിച്ചു. മുന്‍ മേയര്‍ കെ ജെ സോജന്‍ തോറ്റു.

9.39: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പിന്നില്‍. എല്‍ഡിഎഫ് 20 സീറ്റുകളിലും എന്‍ഡിഎ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. യുഡിഎഫ് നാലിടത്ത്.

9.35: തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി

9.32: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിച്ച് പോരാട്ടം. എല്‍ഡിഎഫ് 16 ഇടത്ത് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നില്‍ 15 ഇടത്ത് മുന്നേറ്റവുമായി ബിജെപി. കോണ്‍ഗ്രസിന് വന്‍തിരിച്ചടി. നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

9.19:യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമുള്ള കോഴിക്കോട് മുക്കത്ത് യുഡിഎഫ് മുന്നില്‍.
 

9.15: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ. എല്‍ഡിഎഫ് 18 സീറ്റില്‍ ലീഡ് ചെയ്യുന്നു. പതിനൊന്നിടത്ത് എന്‍ഡിഎ.
 

9.14: കൊച്ചി കോര്‍പ്പറേഷനില്‍ നാല് യുഡിഎഫ് വിമതര്‍ ജയിച്ചു.
 

9.13: കോട്ടയം പുതുപ്പള്ളിയില്‍ ഇടത് സ്വതന്ത്രന്‍ മുന്നില്‍. മലപ്പുറത്ത് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു.
 

9.11: പാലായില്‍ എല്‍ഡിഎഫ് മുന്നേറ്റം. മുന്‍സിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് (എം) മൂന്നിടത്ത് ജയിച്ചു.

9.00: വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം. 103ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 94എണ്ണത്തില്‍ എല്‍ഡിഎഫ്. 13ഇടങ്ങളില്‍ എന്‍ഡിഎയും 27ഇടങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 

ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്‍തൂക്കം. 20ഇടത്ത് ലീഡ് ചെയ്യുന്നു. 15ഇടത്ത് യുഡിഎഫ്, മൂന്നിടത്ത് എന്‍ഡിഎ. 

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 4, യുഡിഎഫ് 1, എന്‍ഡിഎ 1. 

മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 39 ഇടത്ത് ലീഡ് ചെയ്യുന്നു. 28ഇടത്ത് എല്‍ഡിഎഫ്. നാലിടത്ത് എന്‍ഡിഎയും ഏഴിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.
 

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ പോസ്റ്റല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു/:ചിത്രം ബി പി ദീപു/എക്‌സ്പ്രസ്‌

8.53: തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം എല്‍ഡിഎഫ് 20, എന്‍ഡിഎ 7, യുഡിഎഫ് 4, കൊല്ലത്ത് എല്‍ഡിഎഫും യുഡിഎഫും 6വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ചിത്രത്തിലില്ല. കൊച്ചിയില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 7,എന്‍ഡിഎ 3. തൃശൂര്‍ എല്‍ഡിഎഫ് 4, യുഡിഎഫ് 3, എന്‍ഡിഎ 1. കോഴിക്കോട് എല്‍ഡിഎഫ് 6, യുഡിഎഫ് 1. കണ്ണൂര്‍എല്‍ഡിഎഫ് 2, യുഡിഎഫ് 1.
 

8.47:കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് ജയിച്ചു.
 

8.40: ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍. 55ഇടത്ത് ലീഡ് ചെയ്യുന്നു. 44 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ഡിഎ ഒരിടത്ത്.
 

8.38: നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.36: വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് 25 മുന്‍സിപ്പാലിറ്റികളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 20, എന്‍ഡിഎ ഒന്ന്.
 

8.35: തിരുവനന്തപുരത്ത് നാല് ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ നാല് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
 

8.32: 26 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. കൊടുവള്ളി മുന്‍സിപ്പാലിറ്റി വാര്‍ഡ് ഒന്നില്‍ ലീഗ് വിമതന്‍ വിജയിച്ചു.
 

8.31: പാലാ നഗരസഭയില്‍ എല്‍ഡിഎഫ് മുന്നില്‍. ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപി മുന്നില്‍.
 

8.22: ആദ്യ വിജയം യുഡിഎഫിന്. പരവൂര്‍ നഗരസഭ വാര്‍ഡ് ഒന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മലപ്പുറം ജില്ലയില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്
ഹരിപ്പാട് നഗരസഭയില്‍ യുഡിഎഫ് മുന്നില്‍
 

8.19: ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റിയിലെ ഒരു സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.
 

8.15:ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിരുവല്ല മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.പന്തളം മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് നാല്, യുഡിഎഫ് മൂന്ന്.
 

8.11: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫും ബിജെപിയും മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നു. 

8.12: കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

8.8: സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ എട്ട് സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

8.00: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യലീഡ് എല്‍ഡിഎഫിന്. വര്‍ക്കല, പാല മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com