സഹീറ ബാനു പോയത് ജയം അറിയാതെ‌; വാഹനാപകടത്തിൽ മരിച്ച എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം 

239 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഹീറയുടെ ജയം
സഹീറ ബാനു പോയത് ജയം അറിയാതെ‌; വാഹനാപകടത്തിൽ മരിച്ച എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം 

മലപ്പുറം:  വോട്ടെണ്ണലിന്റെ തലേ ദിവസം മരിച്ച മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ സ്ഥാനാർത്ഥി സഹീറ ബാനു(50) ആണ് ജയിച്ചത്. സഹീറ ബാനു 484 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി സുലേഖ ബീവിക്ക് 236 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.  239 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഹീറയുടെ ജയം. 

കഴിഞ്ഞ വ്യാഴാഴ്ച്ച വാഹനാപകടത്തിൽ പരിക്കേറ്റ സഹീറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരെൻറ മകനുമൊത്ത് ബൈക്കിൽ ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ഒരു കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.  ഇന്നലെ വൈകിട്ട്  മൂന്നുമണിയോടെയായിരുന്നു മരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com