തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല; മേജര്‍ സര്‍ജറി നടത്തിയാല്‍ മരിച്ചുപോകും; ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞടുപ്പിലും എല്‍ഡിഎഫ് എന്ന് മുരളീധരന്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍
കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. കെപിസിസിയുടെ അടച്ചിട്ട മുറിയില്‍ ഇരുന്ന് നാലുപേര്‍ മാത്രം തീരുമാനിച്ചാല്‍ പാര്‍ട്ടി വിജയിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തന്നോടുപോലും ആലോചിക്കാതെയാണ് തിരുവനന്തപുരത്തെയും വടകരയിലെയും സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത്. വിളിക്കാത്ത  സദ്യ ഉണ്ണാന്‍ പോകുന്ന സ്വഭാവം തനിക്കില്ല. അതുകൊണ്ട് അങ്ങോട്ടുപോകാനും തയ്യാറായിട്ടില്ലെന്ന് മുരളി പറഞ്ഞു.

യുഡിഎഫിനെ വികസനവിരോധികളാക്കി ചിത്രീകരിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. പിന്തുണയ്ക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അത് പരാജയത്തിന് കാരണമായി. ഗ്രൂപ്പ് വച്ച് സ്ഥാനാര്‍ഥികളെ തിരുമാനിച്ചതാണ് തോല്‍വിക്ക് കാരണം. ഗ്രൂപ്പില്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് രക്ഷയില്ലാതായി.  ചില സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചെങ്കിലും ഡിസിസി തള്ളി. എന്റെ മണ്ഡലത്തില്‍ യുഡിഎഫിന് മികച്ച മന്നേറ്റം നടത്താനായെന്നും മുരളി പറഞ്ഞു.

പാര്‍ട്ടിയുടെ അടിത്തറ ഇളകിയില്ലെന്ന മുല്ലപ്പള്ളിയെയും മുരളി പരിഹസിച്ചു. എതായാലും ജയിക്കും ഒതുക്കേണ്ടവരെ ഒതുക്കാം എന്ന നിലപാടിനേറ്റ തിരിച്ചടിയാണ് തെരഞ്ഞടുപ്പില്‍ ഉണ്ടായത്.. പാര്‍ട്ടിക്ക് മേജര്‍ സര്‍ജറി വേണം. തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി മരിച്ചുപോകും. കോണ്‍ഗ്രസിന്റെ ജംബോ  കമ്മറ്റി പിരിച്ചുവിടണം. ഇങ്ങനെ പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ ഫലമായിരിക്കും. എക്‌സ് മാറി വൈ വന്നാല്‍ രക്ഷപ്പെടില്ലെന്നും മുരളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com