ആഹ്ലാദിക്കാന്‍ വകയില്ല; തദ്ദേശതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന്പിന്നില്‍ വ്യക്തിബന്ധങ്ങളെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല - യുഡിഎഫിന്റെ അടിത്തറയ്ക്ക്  ഒരു കോട്ടവും സംഭവിച്ചിട്ടില്ല
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനം നടത്തുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനം നടത്തുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറയ്ക്ക്  ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചപ്രകടനം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞതായും മുല്ലപ്പ്ള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും എംഎം ഹസ്സനുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി. 

എല്ലാ കോര്‍പ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂര്‍ണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എല്‍ഡിഎഫിനും അമിതമായി ആഹ്ലാദിക്കാന്‍ വകയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് എല്‍ഡിഫ് നടത്തിയത്. തെരഞ്ഞടുപ്പ് വേളയില്‍ ഒരിക്കല്‍ പോലും നാടിന്റെ വികസനത്തെ പറ്റിപ്പറയാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് വ്യത്യസ്തമായി പന്തളം മുന്‍സിപ്പാലിറ്റിയാണ് മാത്രമാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങളും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന് ബിജെപി പ്രസിഡന്റിന്റെ ആരോപണം ജനം വിശ്വസിക്കില്ല. 2010ല്‍ മാത്രമാണ് യുഡിഎഫിന് തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടാന്‍ കഴിഞ്ഞത്. ഫലം വിലയിരുത്തുന്നതിനായി നാളെ രാഷ്ട്രീയ കാര്യസമിതി ചേരും. അവിടെ ആത്മപരിശോധന നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും തദ്ദേശം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ സ്വാധീനവും കുടുംബപരമായ സ്വാധീനവുമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. അതാണ് ഉണ്ടായിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ല. ലോക്‌സഭയില്‍ മിന്നുന്ന വിജയമാണ് ഉണ്ടായത്.്അത് രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പായിരുന്നു.   ബിജെപി പൂര്‍ണപരാജയമായി. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചിട്ടും  ഈ തെരഞ്ഞടുപ്പില്‍ മുന്നേറാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

തോല്‍വിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ല. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും യുഡിഎഫിന് മികച്ച വിജയം നേടാനായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com