സീറ്റ് വിറ്റ നേതാക്കളെ പുറത്താക്കണം ; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്ററുകള്‍ ; കോണ്‍ഗ്രസില്‍ കലാപം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്
കെപിസിസി ആസ്ഥാനത്തെ പോസ്റ്ററുകള്‍
കെപിസിസി ആസ്ഥാനത്തെ പോസ്റ്ററുകള്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍. സീറ്റ് വില്‍ക്കാന്‍ കൂട്ടു നിന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.

ഡിസിസി പിരിച്ചു വിടണമെന്നും പോസ്റ്ററില്‍ ആവശ്യമുന്നയിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 12 വാര്‍ഡുകളില്‍ അഞ്ഞൂറില്‍ താഴെയാണ് വോട്ട്. നെടുങ്കാട് 74 വോട്ട്, വലിയതുറയില്‍ 42 എന്നിങ്ങനെയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിെര അന്വേഷണം വന്നേക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com