'കൊടുങ്കാറ്റില്‍ പിടിച്ചുനിന്നത് ചവറ മാത്രം'; ഒന്നുമില്ലായ്മയില്‍ നിന്നുള്ള മികച്ച വിജയമെന്ന് ഷിബു ബേബി ജോണ്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പ്രഹരം ഏറ്റുവാങ്ങിയ ജില്ലയായിരുന്നു കൊല്ലം
ഷിബു ബേബി ജോണ്‍/ ഫെയ്‌സ്ബുക്ക്‌
ഷിബു ബേബി ജോണ്‍/ ഫെയ്‌സ്ബുക്ക്‌


കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പ്രഹരം ഏറ്റുവാങ്ങിയ ജില്ലയായിരുന്നു കൊല്ലം. കോര്‍പ്പറേഷനില്‍ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെയാണ് എല്‍ഡിഎഫ് യുഡിഎഫിനെ ഒതുക്കിയത്. ഗ്രാമപഞ്ചായത്തില്‍ 60ല്‍ 44ഉം എല്‍ഡിഎഫിനൊപ്പം നിന്നു. പതിനൊന്നില്‍ പത്ത് ബ്ലോക്ക് പഞ്ചായത്തും നാലില്‍ മൂന്ന് മുന്‍സിപ്പിലാറ്റികളും എല്‍ഡിഎഫ് പിടിച്ചെടുത്തു. പരവൂരില്‍ എല്‍ഡിഎഫും യുഡിഎഫും പതിനാല് സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. 

ഇപ്പോള്‍ കൊല്ലം ജില്ലയിലെ കൊടുങ്കാറ്റില്‍ പിടിച്ചുനിന്നത് തന്റെ മണ്ഡലമായ ചവറ മാത്രമാണെന്ന് അവകാശപ്പെട്ട് രരംഗത്തുവന്നിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. 'കൊല്ലം ജില്ലയിലെ കൊടുങ്കാറ്റില്‍ പിടിച്ചു നിന്ന ഏക മണ്ഡലം ചവറയാണ്. കഴിഞ്ഞ തവണത്തെ ഒന്നുമില്ലായ്മയ്ക്ക് പകരം അഞ്ചില്‍ നാല് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനും യുഡിഎഫിന് സമ്മാനിച്ചുകൊണ്ടാണ് ചവറ ശരിയുടെ പക്ഷത്തേയ്ക്ക് ചായ്ഞ്ഞത്. യുഡിഎഫിനെ ചേര്‍ത്തുപിടിച്ച ചവറ നിവാസികള്‍ക്ക് നന്ദി.
ജയിച്ചവര്‍ക്കും പോരാടി വീണുപോയവര്‍ക്കും അഭിവാദ്യങ്ങള്‍.'- ഷിബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com