നാളത്തെ പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി; പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2020 09:03 PM  |  

Last Updated: 17th December 2020 09:03 PM  |   A+A-   |  

The question paper of the Plus One improvement examination in Malappuram was stolen.

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ ഇപ്രുവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. കിഴിശ്ശേരി കുഴിമണ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുമാണ് മോഷണം പോയിയത്. നാളത്തെ അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് വിഷയത്തിന്റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്. 

30 ചോദ്യപേപ്പറാണ് മോഷണം പോയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് പരീക്ഷ മാറ്റിവെച്ചു. ചോദ്യപേപ്പര്‍ സൂക്ഷിച്ച റൂമിലെ എയര്‍ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.