നിങ്ങളുടെ പേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകളുണ്ടോ? ജനുവരി 10ന് മുൻപായി മടക്കി നൽകണം, നടപടി

ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകാൻ നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. ജനുവരി 10-നകം മടക്കിനൽകാനാണ് നിർദേശം.

കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. 

ഓരോവ്യക്തിക്കും തങ്ങളുടെ കണക്‌ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്‌ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്‌ഷനുകളുടെ വിവരങ്ങളുണ്ട്. സേവനദാതാക്കളുമായി ബന്ധപ്പെട്ടാൽ മാത്രമേ തങ്ങളുടെപേരിൽ  എത്ര സിംകാർഡുകൾ ഉണ്ടെന്ന് അറിയാനാവൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com