കോവിഡുള്ളവരും ക്വാറന്റൈനിലുള്ള ജനപ്രതിനിധികളും സത്യപ്രതിജ്ഞയ്ക്ക് പിപിഇ കിറ്റ് ധരിക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡിസംബര്‍ 21 നാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ
പിപിഇ കിറ്റ്‌/ പ്രതീകാത്മക ചിത്രം
പിപിഇ കിറ്റ്‌/ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ  സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍  വി ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി കമ്മീഷന്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സത്യപ്രതിജ്ഞക്കായി  യോഗം ചേരുമ്പോള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും  സാമൂഹ്യ അകലം പാലിക്കുകയും വേണം. 

ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റീനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം ബന്ധപ്പെട്ട വരണാധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തിലുള്ള അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യണം. മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇവര്‍ക്ക് അവസരം. അംഗങ്ങള്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള  നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ടത്. 

ഡിസംബര്‍ 21 നാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞണാധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തിലുള്ള അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യണം. മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇവര്‍ക്ക് അവസരം. അംഗങ്ങള്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള  നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ടത്. ഡിസംബര്‍ 21 നാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com