കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോംബേറ്

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പി കെ ഫൈസല്‍ ആരോപിച്ചു
ബോംബ് ആക്രമണം / പ്രതീകാത്മക ചിത്രം
ബോംബ് ആക്രമണം / പ്രതീകാത്മക ചിത്രം

കാസര്‍കോട് : കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗം പി കെ ഫൈസലിന്റെ വീടിന് നേര്‍ക്കാണ് അക്രമികള്‍ ബോംബെറിഞ്ഞത്. കാസര്‍കോട് പടന്ന എടചാക്കൈയിലെ വീടിന് നേര്‍ക്ക് ഇന്നു പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. 

ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പി കെ ഫൈസല്‍ ആരോപിച്ചു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com