ഇന്ന് എറണാകുളത്ത് 800ലധികം കോവിഡ് കേസുകൾ, കോഴിക്കോട് എഴുന്നുറിലേറെ; ജില്ല തിരിച്ചുള്ള കണക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2020 06:06 PM  |  

Last Updated: 19th December 2020 06:06 PM  |   A+A-   |  

covid update

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 826 പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ കണ്ടെത്തിയത്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലും അറുന്നൂറിനു മുകളിൽ രോ​ഗബാധിതരുണ്ട്. 777 പേരാണ് കോഴിക്കോട് കോവിഡ് പോസിറ്റീവായത്. മലപ്പുറത്ത് 657ഉം തൃശൂരിൽ 656 പേർക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 

കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂർ 268, വയനാട് 239, ഇടുക്കി 171, കാസർഗോഡ് 119 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.