തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ​ഹൈക്കമാൻഡ് ഇടപെടൽ; മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് കൂടി കേരളത്തിന്റെ ചുമതല

തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ​ഹൈക്കമാൻഡ് ഇടപെടൽ; മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് കൂടി കേരളത്തിന്റെ ചുമതല
കോൺ​ഗ്രസ് യോ​ഗം (ഫയൽ)e
കോൺ​ഗ്രസ് യോ​ഗം (ഫയൽ)e

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. പുതിയതായി മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് കൂടി കേരളത്തിന്റെ ചുമതല നൽകി. ഐവാൻ ഡിസൂസ, പി വിശ്വനാഥൻ, പിവി മോഹൻ എന്നിവർക്കാണ് പുതിയ ചുമതല ചുമതല. 

അതിനിടെ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃത്വത്തിനെതിരെ കലാപക്കൊടി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിയണമെന്ന് മുൻമന്ത്രി ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല പരാജയമാണ്. ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വം എകെ ആന്റണി ഏറ്റെടുക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിയണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ആവശ്യപ്പെട്ടു. അദ്ദേഹം ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒരാളുടെ ഭാഗത്ത് മാത്രമല്ലല്ലോ കുറ്റം. വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം മുഴുവനായി ഏറ്റെടുക്കുന്നു എങ്കിൽ അതിനർത്ഥം ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ്.

പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം കുറ്റം ഏറ്റെടുക്കുകയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥിതിക്ക്, ആ പദവിയിൽ ഇരിക്കാൻ അദ്ദേഹത്തിന് അർഹത നഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ ആർക്കും കുറ്റപ്പെടുത്താനാവില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com