കോഴിക്കോട് ഷിഗെല്ല ഭീതിയില്‍ ; നാലുപേര്‍ക്ക് സ്ഥിരീകരിച്ചു, ഒരു മരണം ; 25 പേര്‍ക്ക് രോഗലക്ഷണം ; അതീവ ജാഗ്രത

പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം
Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം

കോഴിക്കോട് : കോവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല ഭീതിയില്‍. കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. 

ഇതേത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം.

കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. 

വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com