'ന്യൂറോ ഏരിയ' മികച്ച ക്രൈം ഫിക്ഷൻ നോവൽ; ഡി സി ബുക്സ് പുരസ്‌കാരം ശിവൻ എടമനയ്ക്ക് 

50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം
ശിവൻ എടമന/ ഫയൽ ചിത്രം
ശിവൻ എടമന/ ഫയൽ ചിത്രം

കോട്ടയം: ലോക പ്രശസ്ത അപസർപ്പക എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ നോവൽ രചനാ മത്സരത്തിൽ ശിവൻ എടമനയുടെ 'ന്യൂറോ ഏരിയ' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ഡോ. പി കെ രാജശേഖരൻ, സി വി ബാലകൃഷ്ണൻ, ജി ആർ ഇന്ദുഗോപൻ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്. 

സംവിധായകൻ ജീത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. പുരസ്‌കാര വിതരണം 2021 ജനുവരി 12 ന് നടക്കും. ന്യൂറോ ഏരിയയ്ക്ക് പുറമേ  ഡാർക്ക് നെറ്റ് (ആദർശ് എസ്), ഡോൾസ് ( റിഹാൻ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂർ) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവൻ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിൽ സീനിയർ സബ് എഡിറ്ററാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com