എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷം, പ്ലസ്ടുക്കാർക്ക് രാവിലെ, പരീക്ഷ വിദ്യാർത്ഥി സൗഹൃദമാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2020 08:05 AM  |  

Last Updated: 19th December 2020 08:19 AM  |   A+A-   |  

sslc plus two exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 17 മുതൽ രാവിലെയായിരിക്കും പ്ലസ് ടു പരീഷ. ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടത്തു. പരീക്ഷ വിദ്യാർത്ഥി സൗഹൃദമാക്കാനും നിര‍ദേശമുണ്ട്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ പരീക്ഷയെ ഭയക്കാൻ ഇടവരരുത്. അതിനാൽ കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽനിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്നത് പരിഗണിക്കും.  വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോ​ഗത്തിന്റേതാണ് നിർദേശം.  ക്ലാസ് പരീക്ഷകൾക്കും പ്രാധാന്യം നൽകും. സാധ്യമെങ്കിൽ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ. കുട്ടികൾ സ്കൂളിൽ എത്തുന്നതിനുമുമ്പ് ഓൺലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താൻ അനുവദിക്കൂ.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകൾക്കു ക്രമീകരിക്കാം. എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.