യുഡിഎഫിന് പാളിച്ചകളുണ്ടായി; തുറന്നു സമ്മതിക്കുന്നെന്ന് ചെന്നിത്തല; കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th December 2020 07:10 PM  |  

Last Updated: 19th December 2020 07:10 PM  |   A+A-   |  

pposition leader Ramesh Chennithala has openly admitted that the UDF has failed in the local body elections

യുഡിഎഫ് യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ യുഡിഎഫിന് പല രംഗങ്ങളിലും പരിമിതികളുണ്ടായിരുന്നു. കേരളത്തിന്റെ പൊതു രാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പിന് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പരസ്യ പ്രസ്താവന വിലക്കാന്‍ നിര്‍ദേശിച്ചത്.