കാര്‍ഷിക നിയമങ്ങളില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം; ബുധനാഴ്ച പ്രത്യേക നിയമസഭ സമ്മേളനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2020 07:28 PM  |  

Last Updated: 20th December 2020 07:29 PM  |   A+A-   |  

The government convened a special assembly session to vote on the central government's three agricultural laws.

കേരള നിയമസഭ/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.ബുധനാഴ്ച ഒരുമണിക്കൂര്‍ സമ്മേളനം നടത്തും. ഭരണ, പ്രതിപക്ഷ മുന്നണികള്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കള്‍ എന്നിവര്‍ മാത്രമേ സഭയില്‍ സംസാരിക്കുള്ളു. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. 

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹി നിയമസഭയും പ്രമേയം പാസിക്കിയിരുന്നു. പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞിരുന്നു. 

അതേസമയം, കര്‍ഷക പ്രക്ഷോഭം ഇന്ന് 25 ദിവസം പിന്നിട്ടു. നാളെ മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.