നഗരസഭ ചെയര്‍പേഴ്‌സണാക്കണം;  വിമതയുടെ പിന്തുണ യുഡിഎഫിന്; കോട്ടയം ഭരിക്കാന്‍ നറുക്കെടുപ്പ്

 UDF supports dissent in Kottayam municipality
കോട്ടയം നഗരസഭ /ഫയല്‍ചിത്രം
കോട്ടയം നഗരസഭ /ഫയല്‍ചിത്രം

കോട്ടയം: കോട്ടയം നഗരസഭയില്‍ വിമതയുടെ പിന്തുണ യുഡിഎഫിന്. ഇതോടെ നഗരസഭയില്‍ ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടി വരും. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമായി. 

ആര് ചെയര്‍പേഴ്‌സണ സ്ഥാനം നല്‍കുമോ അവരെ പിന്തുണക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ഉള്ള നിലപാട്. പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം അടക്കം ഇതിനായി വാഗ്ദാനം ചെയ്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം മുതിര്‍ന്ന നേതക്കള്‍ നേരിട്ട് ഇടപെട്ടാണ് കോണ്‍ഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് സൂചന. 

അഞ്ച് വര്‍ഷം ചെയര്‍പേഴ്‌സന്‍ സ്ഥാനം കിട്ടിയാല്‍ മാത്രമെ .യുഡിഎഫിനെ പിന്തുണയ്ക്കു എന്ന് അറിയിച്ചിട്ടുണ്ടെന്നാണ്  ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആകെ 52 സീറ്റുകളുളള നഗരസഭയില്‍ എല്‍ഡിഎഫിന് 22 ഉം യൂഡിഎഫിന് 21 സീറ്റുകളുമാണുള്ളത്. എന്‍ഡിഎ 8 സീറ്റുകളും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com