വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി; യുവതി അടക്കം 9പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2020 01:27 PM  |  

Last Updated: 21st December 2020 01:27 PM  |   A+A-   |  

Nine arrested in drug night party case

നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ട്

 

വാഗമണ്‍: മയക്കുമരുന്ന് നിശാ പാര്‍ട്ടി കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. ഒരു യുവതിയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശി മെഹര്‍ ഷെറിന്‍ (26), എടപ്പാള്‍ സ്വദേശി നബീല്‍ (36), കോഴിക്കോട് സ്വദേശി സല്‍മാന്‍ (38), അജയ് (41), ഷൗക്കത്ത് (36), മുഹമ്മദ് റഷീദ് (31), നിഷാദ് (36), ബ്രസ്റ്റി വിശ്വാസ് (23) എന്നിവരാണ് അറസ്റ്റിലയത്. നിശാ പാര്‍ട്ടിയുടെ ആസൂത്രകരാണ് ഇവരെന്നാണ് സൂചന. 

സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലാണ് കഴിഞ്ഞദിവസം രാത്രി ലഹരി പാര്‍ട്ടി നടന്നത്. അറുപതോളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. 

എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ്, ഹെറോയിന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ ഷാജിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവൃത്തി ചെയ്ത ഷാജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഷാജി. 

അതേസമയം, കേസില്‍ ഷാജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഷാജി പറഞ്ഞു. ജന്മദിന ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശിയായ ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി.

എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നുവെന്നും എട്ടുമണിക്ക് മുന്‍പ് റിസോര്‍ട്ട് വിടണമെന്ന് പറഞ്ഞിരുന്നെന്നും ഇയാള്‍ പറഞ്ഞു.