ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിന് 500 രൂപ പോര; ഇനി മുതൽ മുടക്കേണ്ടത് ഇത്രയും തുക

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st December 2020 09:18 AM  |  

Last Updated: 21st December 2020 09:18 AM  |   A+A-   |  

പ്രതീകാത്മക ചിത്രം/ഫയൽ

 

തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് 500ൽ നിന്ന് 1000 ആക്കി. കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ പുറമെ നൽകണം. ഫലത്തിൽ 1260 രൂപ നൽകിയാൽ മാത്രമെ ഇനി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കുകയുള്ളു.

ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഇതും ഉയർത്തിയത്. സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാർഡാണ് നൽകുന്നത്. 

2021 ആദ്യത്തോടെ സ്മാർട്ട് കാർഡ‍ിലെ ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധിക‌ൃതർ പറയുന്നത്.