മതിയായ രേഖകള്‍ ഇല്ല, മൃതദേഹം വിട്ടുനല്‍കിയില്ല; കലക്ടര്‍ ഇടപ്പെട്ടു; ഡിണ്ടിഗല്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

സര്‍ക്കാര്‍ ചിലവിലാണ് മൃതദേഹം ഡിണ്ടിഗലിലേക്ക് കൊണ്ടു പോയത്
ചികിൽസയിലിരിക്കേ  മരണമടഞ്ഞ  ഡിണ്ടിഗൽ സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് ജില്ലാ കളക്ടർ എസ് സുഹാസ് കൈമാറുന്നു
ചികിൽസയിലിരിക്കേ മരണമടഞ്ഞ ഡിണ്ടിഗൽ സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് ജില്ലാ കളക്ടർ എസ് സുഹാസ് കൈമാറുന്നു

കൊച്ചി: ചികില്‍സയിലിരിക്കേ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി എ.രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സര്‍ക്കാര്‍ ചിലവിലാണ് മൃതദേഹം ഡിണ്ടിഗലിലേക്ക് കൊണ്ടു പോയത്.

മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്ത  ശ്രദ്ധയില്‍പെട്ട  ജില്ലാ കലക്ടര്‍ എസ്. സുഹാസ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചു.
 
സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൃതദേഹം കൊച്ചിയില്‍ തന്നെ സംസ്‌കരിച്ചാലും മതിയെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ അവരെ പ്രയാസപ്പെടുത്താതെ സര്‍ക്കാര്‍ ചെലവില്‍ തന്നെ മൃതദേഹം രാമസ്വാമിയുടെ ജന്‍മനാട്ടിലേക്ക് കൊണ്ടുപോകാനും മറ്റ് തടസങ്ങള്‍ പരിഹരിക്കാനും ജില്ലാ കലക്ടര്‍ ക്രമീകരണം ഉണ്ടാക്കി. കഴിഞ്ഞ  20 വര്‍ഷമായി പനങ്ങാട് താമസിച്ചിരുന്ന  രാമസ്വാമി ചൊവ്വാഴ്ച്ചയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com