സിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയിൽ

സിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയിൽ
ജിതൂഷ് എകെ/ ഫെയ്സ്ബുക്ക്
ജിതൂഷ് എകെ/ ഫെയ്സ്ബുക്ക്

കൽപ്പറ്റ: സിപിഎം യുവ നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിപിഎം സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ ജിതൂഷ് എകെ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. 

എൽഡിഎഫിന്റെ ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എകെ കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണ സംഘം ജീവനക്കാരി). മക്കൾ: ഭരത് കൃഷ്ണ, എട്ട് മാസം പ്രായമുള്ള മകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com