ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി 3,000 പേര്‍ക്ക്‌

ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ വീണ്ടും ദര്‍ശനത്തിന് അനുവദിക്കാന്‍ തീരുമാനം
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശ്ശൂര്‍: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ വീണ്ടും ദര്‍ശനത്തിന് അനുവദിക്കാന്‍ തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. കളക്ടറുടെ തീരുമാനം വന്നാലുടന്‍ പ്രവേശന തീയതി തീരുമാനിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com