മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരി അതീവ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2020 02:56 PM  |  

Last Updated: 22nd December 2020 02:57 PM  |   A+A-   |  

Prominent Malayalam poet Sugathakumari

സുഗതകുമാരി ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തകരാര്‍ സംഭവിച്ചു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മദ് പറഞ്ഞു.
 
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു.