കോവിഡ് വകഭേദം; വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും; അതീവ ജാഗ്രതയിലേക്ക് ആരോഗ്യ വകുപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2020 07:41 AM  |  

Last Updated: 23rd December 2020 08:00 AM  |   A+A-   |  

covid_kerala

ഫയല്‍ ഫോട്ടോ


തിരുവനന്തപുരം: കോവിഡ് വൈറസ് വകഭേദത്തിന്റെ വ്യാപനത്തിൽ ജാഗ്രതപാലിക്കാൻ  സംസ്ഥാനം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോ​ഗത്തിൽ തീരുമാനം. 

വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് വിമാനത്താവളങ്ങളിലും കിയോസ്‌കുകൾ ആരംഭിക്കും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. 

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കാനും തീരുമാനിച്ചു. ഇപ്പോഴത്തെ കോവിഡിനേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്.