ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 പേർക്ക് ഇന്നു മുതൽ ചുറ്റമ്പലത്തിലെത്തി ദർശനം നടത്താം
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ


ഗുരുവായൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇന്ന് മുതൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകും. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 പേർക്ക് ഇന്നു മുതൽ ചുറ്റമ്പലത്തിലെത്തി ദർശനം നടത്താം. 

എന്നാൽ നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ചോറൂണ് ഒഴികെയുള്ള മറ്റു വഴിപാടുകൾ നടത്താം. ചെറിയ കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. കടകൾ തുറന്ന് പ്രവർത്തിപ്പിക്കില്ല. വ്യാപാരികൾക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമെ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാർക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 12 മുതലാണ് ഭക്തർക്ക് ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തർക്ക് വിലക്കുണ്ടെങ്കിലും പൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 4 ദിവസത്തിനകം അത് നിർത്തിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com