'പ്രതിപക്ഷ നേതാവാകാനാണോ വരവ്?; നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം'; കുഞ്ഞാലിക്കുട്ടിയോട് ജലീല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2020 05:05 PM  |  

Last Updated: 23rd December 2020 05:05 PM  |   A+A-   |  

jaleel

കെടി ജലീല്‍ ഫയല്‍ചിത്രം

 


മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിനായി എംപി സ്ഥാനം രാജിവെക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍. യുഡിഎഫിന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പടച്ചവനെ പേടിയില്ലെങ്കില്‍പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?,നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാമെന്ന് ജലീല്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

ജലീലിന്റെ കുറിപ്പ്

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക? 
UDF ന്റെ 
ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കില്‍
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം