വാഗമണ്ണിലെ ലഹരി പാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പുണിത്തുറ സ്വദേശിയായ യുവനടിയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2020 08:46 AM  |  

Last Updated: 23rd December 2020 08:53 AM  |   A+A-   |  

60 people taken into custody in rave party vagamon

ഫോട്ടോ/ ട്വിറ്റര്‍ വീഡിയോ

 

കൊച്ചി: വാഗമണ്ണിന് സമാനമായി ഇതേ സംഘം മൂന്നാറിലും കൊച്ചിയിലും ലഹരി പാര്‍ട്ടി നടത്തിയിരുന്നതായി കണ്ടെത്തി. ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായവരില്‍ തൃപ്പുണിത്തുറക്കാരിയായ മോഡലും ഉള്‍പ്പെടുന്നു. 

ബംഗളൂരു സ്വദേശികളാണ് അറസ്റ്റിലായ മോഡലിന്റെ മാതാപിതാക്കള്‍. ജനിച്ചതും വളര്‍ന്നതും കൊച്ചിയില്‍. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ 60 അംഗ സംഘത്തില്‍ 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘത്തിലുണ്ടായിരുന്നു. 

വാഗമണ്ണിലെ പാര്‍ട്ടി മൂന്ന് പേരുടെ പിറന്നാല്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഇതിനായുള്ള ചെലവ് വഹിച്ചതും ഇവര്‍ തന്നെ. അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത 49 പേരെ ഇവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷിതാക്കളുമായി സംസാരിച്ചതായാണ് വിവരം. 

സമാനമായ രീതിയില്‍ ഒത്തുകൂടുകയും ലഹരി പതാര്‍ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായി പൊലീസ് പറയുന്നു. ടെലിഗ്രാം, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ എന്നിവ വഴിയാണ് ആഘോഷ കൂട്ടായ്മകളുടെ വിവരം പങ്കുവെക്കുന്നത്. ഹെറോയ്ന്‍ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ ബംഗളൂരു, മുംബൈ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്ന്‌തെന്ന് പ്രാഥമിക നിഗമനം.