ലീഗ് വിമതന്റെ പിന്തുണ ഉറപ്പാക്കി; മുക്കം നഗരസഭ എല്‍ഡിഎഫ് ഭരിക്കും 

ലീഗ് വിമതന്‍ അബ്ദുല്‍ മജീദ് പിന്തുണ അറിയിച്ചതോടെയാണ് ഭരണം എല്‍ഡിഎഫ് നേടിയത്
മുക്കം നഗരസഭ ,ഫയല്‍ചിത്രം
മുക്കം നഗരസഭ ,ഫയല്‍ചിത്രം

കോഴിക്കോട്: മുക്കം നഗരസഭ എല്‍ഡിഎഫ് ഭരിക്കും. ലീഗ് വിമതന്‍ അബ്ദുല്‍ മജീദ് പിന്തുണ അറിയിച്ചതോടെയാണ് ഭരണം എല്‍ഡിഎഫ് നേടിയത്. എല്‍ഡിഎഫിനും യുഡിഎഫിനും 15 സീറ്റ് വീതം കിട്ടിയതോടെയാണ് വിമതലീഗ സ്വതന്ത്രന്റെ നിലപാട് നിര്‍ണായകമായത്.

വോട്ടര്‍മാരുടെ ഹിതമറിഞ്ഞ ശേഷം മാത്രമെ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞിരുന്നു. മുസ്ലീം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മജീദ് വിമതനായി മത്സരിച്ചത്. നഗരസഭയില്‍ രണ്ട് സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com